Rediscovering India in the Times of Manipulation of History
Renowned writer and journalist P Sainath presents an extensive narration of Indian history and underscores the importance of remembering a country’s past truthfully and drawing the correct lessons from such remembrance. He points out that rampant and aggressive attempts are on from the Narendra Modi regime to erase heroic chapters from India’s freedom struggle in order to manipulate the narratives of the present. “A country that does not know its past does not know where it is going too”. He points out in this inaugural speech made at the Panchajanyam Film Festival at Chittoor, Palakkad on 4 February 2024.
“സ്വന്തം ഭൂതകാലത്തെ പറ്റി ഒന്നുമറിയാത്ത ഒരു രാജ്യത്തിന് അത് നാളെ എങ്ങോട്ടാണ് പോകുന്നത് എന്നും അറിയില്ല” – ഇന്ത്യൻ ചരിത്രത്തിൻ്റെ ഒരു സമഗ്ര പരിപ്രേക്ഷ്യം അവതരിപ്പിച്ചുകൊണ്ടാണ് പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ പി സായ്നാഥ് ചിറ്റൂർ പാഞ്ചജന്യം ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രോത്സവം ഫെബ്രുവരി നാലിന് ഉദ്ഘാടനം ചെയ്തത്. സ്വന്തം ഭൂതകാലത്തെ സത്യസന്ധമായി ഓർത്തുകൊണ്ടും അതിൽ നിന്ന് ശരിയായ പാഠങ്ങൾ പഠിച്ചും മാത്രമേ ഏത് രാജ്യത്തിനും ജനതയ്ക്കും മുന്നോട്ടുപോകാൻ ആവൂ എന്ന് സായ്നാഥ് ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദിയുടെ ഭരണം നടക്കുന്ന സമകാലിക ഇന്ത്യയിൽ നമ്മുടെ സ്വാതന്ത്രസമര ചരിത്രത്തെ വികൃതമാക്കാനും വികലമായി അവതരിപ്പിക്കാനുമുള്ള ഭ്രാന്തവും സംഘടിതവുമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നും സായ്നാഥ് പറഞ്ഞു. പ്രസംഗത്തിന്റെ പൂർണ്ണരൂപം ഇവിടെ കാണാം.